+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപക നി​യ​മ​ലം​ഘ​നം; ക​ണ്ണൂ​രി​ല്‍ നാ​ലു ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി

ക​ണ്ണൂ​ര്‍: പ​രി​ശോ​ധ​ന​യ്ക്കി​ടെ വ്യാപക നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ നാ​ലു ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. രണ്ടു ബ​സു​ക​ളു​ടെ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്
വ്യാപക നി​യ​മ​ലം​ഘ​നം; ക​ണ്ണൂ​രി​ല്‍ നാ​ലു ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി
ക​ണ്ണൂ​ര്‍: പ​രി​ശോ​ധ​ന​യ്ക്കി​ടെ വ്യാപക നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ നാ​ലു ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. രണ്ടു ബ​സു​ക​ളു​ടെ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും റ​ദ്ദാ​ക്കി. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ല്‍ 310 ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 147 എ​ണ്ണ​ത്തി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 147 ബ​സു​ക​ളി​ല്‍​നി​ന്നാ​യി ആ​കെ 52500 രൂ​പ പി​ഴ​യീ​ടാ​ക്കി.

തീ​വ്ര​പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ച്ച​തി​നു 29 ബ​സു​ക​ള്‍​ക്കും രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് നാ​ലു ബ​സു​ക​ള്‍​ക്കും പി​ഴ​യി​ട്ടു. ടാ​ക്‌​സ​ട​യ്ക്കാ​തെ നി​ര​ത്തി​ലോ​ടി​യ ഒ​രു ബ​സി​ന് നോ​ട്ടീ​സ് ന​ല്‍​കി.

എ​യ​ര്‍​ഹോ​ണ്‍ ഘ​ടി​പ്പി​ച്ച​തി​ന് 17 ബ​സു​ക​ള്‍​ക്കും സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ ഇ​ല്ലാ​ത്ത​തി​ന് ര​ണ്ട് ബ​സു​ക​ള്‍​ക്കും പി​ഴ​യി​ട്ടെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.
More in Latest News :