കോഴിക്കോട്: അരീക്കാട് കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ പാലക്കാട് - കോഴിക്കോട് ദേശീയപാതയിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് അമിതവേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു.
ലോറിയില്‍ നിന്ന് ലോഡിറക്കികൊണ്ടിരുന്ന ജീവനക്കാരനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ റോഡിലേയ്ക്ക് തെറിച്ചുവീണു.
ലോറിയിലും ബസിലുമായുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബസിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.