+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ച്ചു മ​റ്റൊ​രു ഭാ​ഷാ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്: സ്റ്റാ​ലി​ന്‍

ചെ​ന്നൈ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷാ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​
ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ച്ചു മ​റ്റൊ​രു ഭാ​ഷാ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്: സ്റ്റാ​ലി​ന്‍
ചെ​ന്നൈ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷാ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​തെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ഐ​ഐ​ടി, ഐ​ഐ​എം തു​ട​ങ്ങി കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹി​ന്ദി അ​ധ്യ​യ​ന​ ഭാ​ഷ​യാ​ക്ക​ണ​മെ​ന്ന പാ​ര്‍​ല​മെ​ന്‍ററി ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ ഐ​ക്യം കേ​ന്ദ്രം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ഹി​ന്ദി അറിയാത്തവരെ ര​ണ്ടാം​കി​ട പൗ​ര​ന്മാ​രാ​യി കാ​ണു​ന്ന സ​മീ​പ​നം ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്നും സ്റ്റാ​ലി​ന്‍ പ്ര​തി​ക​രി​ച്ചു.
More in Latest News :