പെര്‍ത്ത്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റേണ്‍ ഓസ്ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 158 റണ്‍സെടുത്തു. 52 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് ഓവറില്‍ ആറ് റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങി.