തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ നാലുവയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശി അലംകൃതയാണ് മരിച്ചത്.
അലംകൃതയുടെ പിതാവ് ഷിബു(35) സംഭവ ദിവസംതന്നെ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ കുഞ്ഞിന്റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകൾ അലംകൃതയും. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.