+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​വി​നെ കു​ലു​ക്കി മി​സൈ​ൽ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ദു​രി​തം വി​ത​ച്ച് റ​ഷ്യ

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ തുടർച്ചയായ മിസൈൽ ആക്രമണം. കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെ
കീ​വി​നെ കു​ലു​ക്കി മി​സൈ​ൽ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ദു​രി​തം വി​ത​ച്ച് റ​ഷ്യ
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ തുടർച്ചയായ മിസൈൽ ആക്രമണം. കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെരുവുകളിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

അതേസമയം, ആളപായമുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല. മിസൈൽ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് അപായ സൂചന നൽകിയിരുന്നതായി ജനങ്ങൾ പറഞ്ഞു.

ക്രി​​​മി​​​യ​​​ൻ പാ​​​ല​​​ത്തി​​​ലെ സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം സാ​​​പ്പോ​​​റി​​​ഷ്യ ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടിരുന്നു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ക്രി​​​മി​​​യ​​​ൻ പാ​​​ല​​​ത്തി​​​നു സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. ക്രി​​​മി​​​യ​​​യ്ക്കു പ്ര​​​കൃ​​​തി​​​വാ​​​ത​​​കം എ​​​ത്തി​​​ക്കു​​​ന്ന പൈ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

2014ൽ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക്രി​​​മി​​​യ​​​യെ റ​​​ഷ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​ിപ്പി​​​ക്കു​​​ന്ന പാ​​​ല​​​ത്തി​​​ൽ ട്ര​​​ക്ക് ബോം​​​ബ് സ്ഫോ​​​ട​​​ന​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. പാ​​​ല​​​ത്തി​​​ന്‍റെ ഒ​​​രു വ​​​ശ​​​ത്തെ ര​​​ണ്ടു സ്പാ​​​നു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു ക​​​ട​​​ലി​​​ൽ പ​​​തി​​​ച്ചു.

വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചെ​​​ങ്കി​​​ലും കാ​​​റു​​​കൾ​​​ക്കും ബ​​​സു​​​ക​​​ൾ​​​ക്കും മാ​​​ത്ര​​​മേ അ​​​നു​​​മ​​​തി​​​യു​​​ള്ളൂ. ട്ര​​​ക്കു​​​ക​​​ൾ ക​​​ട​​​ത്തു സ​​​ർ​​​വീ​​​സി​​​നെ ആ​​​ശ്രയി​​​ക്കു​​​ന്നു. പാ​​​ല​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള റെ​​​യി​​​ൽ​​​വേ പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
More in Latest News :