ന്യൂഡൽഹി: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മുലായത്തിന്റെ നിലയിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ജീവൻരക്ഷാ മരുന്നുകളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ സഞ്ജീവ് ഗുപ്ത വ്യക്തമാക്കി. വിദഗ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം വിശകലനം ചെയ്യുന്നുണ്ട്. ഒരാഴ്ച മുന്പാണ് ആരോഗ്യ നില മോശമായതിനെ തുടർന്ന് മുലായം സിംഗിനെ വേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.