റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 279 റണ്‍സ് വിജയലക്ഷ്യം. റീസ ഹെൻഡ്രിക്സിന്റെയും ഐഡൻ മാർക്രത്തിന്റെയും അർധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റണ്‍സെടുത്തു.
റീസ ഹെൻഡ്രിക്സ് 76 പന്തിൽ 74 റണ്‍സും ഐഡൻ മാർക്രം 89 പന്തിൽ 79 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 129 റണ്‍സാണ് അടിച്ചെടുത്തത്. ജനേമാൻ മലൻ 25 റൺസും ഹെൻറിച്ച് ക്ലാസ്സെൻ 30 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 35 റണ്‍സുമെടുത്തു.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.