+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രിയോടൊപ്പം സി​പി​എം ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ പ​രാ​തി

കോ​ട്ട​യം: സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നോ​ടൊ​പ്പം സി​പി​എം ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ‌​യ്ക്ക് എ​തി​രെ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി
മ​ന്ത്രിയോടൊപ്പം സി​പി​എം ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ പ​രാ​തി
കോ​ട്ട​യം: സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നോ​ടൊ​പ്പം സി​പി​എം ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ‌​യ്ക്ക് എ​തി​രെ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ക്കും.

ഏ​റ്റു​മാ​നൂ​ർ ബൈ​പാ​സ് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി സി​പി​എം ഏ​റ്റു​മാ​നൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കോൺഗ്രസ് അംഗമായ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലൗ​ലി ജോ​ർ​ജ് പ​ങ്കെ​ടു​ത്ത​ത്.

സ​ർ​ക്കാ​ർ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സി​പി​എം ഓ​ഫീ​സി​ൽ ന​ട​ത്തി​യ​ത് തെ​റ്റാ​ണെ​ന്നും പാ​ർ​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി​യോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നേ​താ​വ് വേ​ദി പ​ങ്കി​ട്ട​ത് അ​നു​ചി​ത ന​ട​പ​ടി​യാ​ണെ​ന്നും നേ​ര​ത്തെ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ലൗ​ലി ജോ​ർ​ജി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.
More in Latest News :