+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ക്സി​ക്കോ സ്കൂ​ളി​ൽ 57 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യേ​റ്റു‌‌

ചി​യാ​പ​സ്: ദ​ക്ഷി​ണ മെ​ക്സി​ക്കോ​യി​ലെ ചി​യാ​പ​സ് പ​ട്ട​ണ​ത്തി​ൽ കൗ​മാ​ര​ക്കാ​രാ​യ 57 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യേ​റ്റു. ഒ​രു കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.ശ​നി​യാ​ഴ്ച
മെ​ക്സി​ക്കോ സ്കൂ​ളി​ൽ 57 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യേ​റ്റു‌‌
ചി​യാ​പ​സ്: ദ​ക്ഷി​ണ മെ​ക്സി​ക്കോ​യി​ലെ ചി​യാ​പ​സ് പ​ട്ട​ണ​ത്തി​ൽ കൗ​മാ​ര​ക്കാ​രാ​യ 57 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യേ​റ്റു. ഒ​രു കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ചി​യാ​പ​സി​ലെ ബോ​ച്ചി​ൽ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക്ഷീ​ണ​വും വി​റ​യ​ലും അ​നു​ഭ​വ​പ്പെ‌​ട്ട കു​ട്ടി​ക​ളെ സ്കൂ​ളി​ൽ നി​ന്ന് സ​മീ​പ​ത്തെ അ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മ​ലി​ന​ജ​ല​വും മോ​ശം ഭ​ക്ഷ​ണ​വും മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും വി​ഷ​ബാ​ധ​യേ​ൽ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗം മൂ​ല​മാ​ണ് കു​ട്ടി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം സം​ശ​യി​ച്ച് 15 പേ​രെ ടോ​ക്സി​ക്കോ​ള​ജി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ നെ​ഗ​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ചി​യാ​പ​സ് സ്കൂ​ളു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ കേ​സാ​ണി​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
More in Latest News :