+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം പ്ര​തി​സ​ന്ധി; അ​ദാ​നി ഗ്രൂ​പ്പി​നെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ്ര​തി​സ​ന്ധി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് സ​ര്‍​ക്കാ​ര്‍. വി​ഴി​ഞ്ഞം സ​മ​ര​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് ആ​ശ​ങ്ക അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല
വി​ഴി​ഞ്ഞം പ്ര​തി​സ​ന്ധി; അ​ദാ​നി ഗ്രൂ​പ്പി​നെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ്ര​തി​സ​ന്ധി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് സ​ര്‍​ക്കാ​ര്‍. വി​ഴി​ഞ്ഞം സ​മ​ര​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് ആ​ശ​ങ്ക അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ര്‍​ച്ച.

അ​ദാ​നി പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് സി​ഇ​ഒ രാ​ജേ​ഷ് ജാ​യു​മാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ന്ധി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണം എ​ന്ന​തും ച​ര്‍​ച്ചാ വി​ഷ​യ​മാ​കും.

സ​മ​രം കാ​ര​ണ​മു​ണ്ടാ​യ 78.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​ഹി​ക്ക​ണ​മെ​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യം ച​ര്‍​ച്ച​ചെ​യ്യും. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടും.

വെ​ള്ളി​യാ​ഴ്ച സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് സ​മ​രം കാ​ര​ണം 78.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ദാ​നി പോ​ര്‍​ട്‌​സ് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 30 വ​രെ ന​ഷ്ടം 78.70 കോ​ടി​യും പ​ലി​ശ ഇ​ന​ത്തി​ല്‍ ന​ഷ്ടം 19 കോ​ടി​യു​മാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

വാ​ട​ക​യ്ക്ക് എ​ടു​ത്ത യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ല്‍ ന​ഷ്ടം 57 കോ​ടി രൂ​പ​യാ​ണെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ന​ഷ്ടം സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് അ​ദാ​നി പോ​ര്‍​ട്‌​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സ​മ​രം മൂ​ല​മു​ണ്ടാ​യ ന​ഷ്ടം ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് തു​റ​മു​ഖ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ വി​സി​ലി​ന്‍റെ ആ​വ​ശ്യം. ന​ഷ്ടം നി​ക​ത്തു​ന്ന വി​ഷ​യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷ​മാ​വും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.
More in Latest News :