കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍ മന്ത്രി കെ.സി.ജോസഫ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് എന്നിവരും ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.
കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരോട് ഉമ്മന്‍ ചാണ്ടി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറും വീട്ടിലുണ്ടായിരുന്നു.
കോടിയേരിയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം അദ്ദേഹവുമായി സൂക്ഷിച്ചിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടിയേരിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് എത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചിരുന്നില്ല.