+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബസിൽനിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവം; ഡ്രൈവർ കസ്റ്റഡിയിൽ, ബസും പിടിച്ചെടുത്തു

കോട്ടയം: കോട്ടയത്ത് ബസിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയംകൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന "ചിപ്പി' ബസിന്‍റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ്
ബസിൽനിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവം; ഡ്രൈവർ കസ്റ്റഡിയിൽ, ബസും പിടിച്ചെടുത്തു
കോട്ടയം: കോട്ടയത്ത് ബസിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന "ചിപ്പി' ബസിന്‍റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ബസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോട്ടയം ചിങ്ങവനത്തെ പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്ന അഭിറാം(13)ആണ് അപകടത്തില്‍പെട്ടത്. കുട്ടിയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ അമിതവേഗത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേറ്റു.
More in Latest News :