+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ റി​മോ​ട്ട് ക​ൺ​ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കി​ല്ല'

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ റി​മോ​ട്ട് ക​ൺ​ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി​രി​ക്കു​മെ​ന്ന അ​രോ​പ​ണം ത​ള്ളി രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലെ
ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ റി​മോ​ട്ട് ക​ൺ​ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി​രി​ക്കു​മെ​ന്ന അ​രോ​പ​ണം ത​ള്ളി രാ​ഹു​ൽ ഗാ​ന്ധി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ക​ളി​പ്പാ​വ​യാ​യി​രി​ക്കു​മെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് രാ​ഹു​ൽ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പു​തി​യ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന് പ​രി​പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ണെ​ന്നും മ​ത്സ​ര​രം​ഗ​ത്തു​ള്ള മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ശ​ശി ത​രൂ​രും ശ​ക്ത​മാ​യ വ്യ​ക്തി​ത്വം ഉ​ള്ള​വ​രാ​ണെ​ന്നും രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​മോ​ട്ട് ക​ൺ​ട്രോ​ൾ ആ​രോ​പ​ണം അ​വ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

"കോ​ൺ​ഗ്ര​സി​ൽ റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഭ​ര​ണം എ​ന്നൊ​രു സം​വി​ധാ​ന​മി​ല്ല. താ​നും സോ​ണി​യ ഗാ​ന്ധി​യും മാ​ത്രം ചേ​ർ​ന്ന് പാ​ർ​ട്ടി ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്നു എ​ന്ന​ത് ചി​ല​ർ സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു ആ​രോ​പ​ണം മാ​ത്ര​മാ​ണ്; പാ​ർ​ട്ടി കൂ​ട്ടാ​യ്മ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്'.

ഭാ​ര​ത് ജോ​ഡോ‌ ‌യാ​ത്ര​യു​ടെ ക​ർ​ണാ​ട​ക പ​ര്യ​ട​നം തും​കൂ​രി​ലെ​ത്തി​യ വേ​ള​യി​ലാ​ണ് രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :