+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളും

ന്യൂഡല്‍ഹി: വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുമെന്ന് വ്യോമസേനാ മേധാവി വി.ആര്‍.ചൗധരി. സേനയുടെ നവതി ആഘോഷങ്ങള്‍ക്കിടെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.2023 ഓടെ
വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളും
ന്യൂഡല്‍ഹി: വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുമെന്ന് വ്യോമസേനാ മേധാവി വി.ആര്‍.ചൗധരി. സേനയുടെ നവതി ആഘോഷങ്ങള്‍ക്കിടെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

2023 ഓടെ അഗ്നിവീര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3500 വനിതാ പൈലറ്റുമാരെ നിയമിക്കുമെന്നു വി.ആര്‍.ചൗധരി പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ വ്യോസേനയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് വെല്ലുവിളിയാണ്. എന്നാല്‍ രാജ്യത്തിന്‍റെ യുദ്ധശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഗ്‌നിവീറുകളെ പരിശീലിപ്പിക്കുന്നതിനായി പരിശീലനരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്വാതന്ത്രത്തിനു ശേഷം ആദ്യമായി വ്യോമസനയ്ക്കു വേണ്ടി ഒരു "വെപ്പണ്‍ സിസ്റ്റം ബ്രാഞ്ച്' രൂപീകരികരിക്കാന്‍ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :