മുംബൈ: പരിക്കേറ്റ പേസർ ദീപക് ചാഹറിന് പകരമായി ഓൾ റൗണ്ടർ വാഷിംഗ്ടൻ സുന്ദറിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. മൂന്ന് മത്സര പരന്പരയിലെ ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങൾക്കായി സുന്ദർ ഉടൻ ടീമിനൊപ്പം ചേരും.
പ്രോട്ടിയസിനെതിരായ ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിനിടെയാണ് ചാഹറിന്റെ നടുവിന് പരിക്കേറ്റത്. ലക്നോയിൽ നടന്ന ആദ്യ ഏകദിനത്തിൽ നിന്ന് വിട്ടുനിന്ന താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശിപ്പിക്കും.
ട്വന്റി-20 ലോകകപ്പിനുള്ള റിസർവ് പട്ടികയിൽ ഇടംനേടിയ ചാഹർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി അന്തിമ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പരിക്ക് പിടികൂടിയത്. താരത്തിന് എത്ര നാളത്തേക്ക് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.