ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പിന്നില്‍ എഐസിസി ആണെന്നു തോന്നുന്നെന്ന് ശശി തരൂര്‍. ഇതു സംബന്ധിച്ച് തെഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഖാര്‍ഗെയ്ക്ക് നേതാക്കളുടെ പരസ്യ പിന്തുണ ലഭിക്കുന്നതിനു പിന്നില്‍ എഐസിസി ആണെന്നാണ് കേള്‍ക്കുന്നത്. ഇതിനു തെളിവു ലഭിച്ചില്ല. എങ്കിലും തെഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ ഇക്കാര്യം അറിയിക്കുമെന്നു തരൂര്‍ പറഞ്ഞു.
വോട്ടെടുപ്പിലെ രഹസ്യബാലറ്റ് തനിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ കൂട്ടിചേര്‍ത്തു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പ്രചാരണം നടത്തരുതെന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് വിവിധ പിസിസികള്‍ ഖാര്‍ഗെയെ പിന്തുണച്ചത്.