തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചിരുന്നത് പുരുഷ നഴ്സായ അമല്‍. ഉറക്കക്ഷീണംമൂലം ഡ്രൈവര്‍ വിനീത് ഇയാള്‍ക്ക് വണ്ടി കൈമാറുകയായിരുന്നു. അശ്രദ്ധമൂലമുള്ള മരണത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
ഇന്ന് രാവിലെ ആറരയോടെയാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷിബു(35) പിന്നീട് മരിച്ചു. ഇയാളുടെ മകള്‍ അലംകൃത(നാല്) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് ആംബുലന്‍സ് ഇടിച്ചത്. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.