+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ട്യൂ​ബ​റെ കാ​ണാ​ൻ വീ​ട്ടി​ൽ നി​ന്നും മു​ങ്ങി; 250 കി​ലോ മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച ബാ​ല​നെ ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട യൂ​ട്യൂ​ബ​റെ കാ​ണാ​ൻ 250 കി​ലോ മീ​റ്റ​റോ​ളം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. പ​ഞ്ചാ​ബി​ലെ പാ
യൂ​ട്യൂ​ബ​റെ കാ​ണാ​ൻ വീ​ട്ടി​ൽ നി​ന്നും മു​ങ്ങി; 250 കി​ലോ മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച ബാ​ല​നെ ക​ണ്ടെ​ത്തി
ന്യൂ​ഡ​ൽ​ഹി: ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട യൂ​ട്യൂ​ബ​റെ കാ​ണാ​ൻ 250 കി​ലോ മീ​റ്റ​റോ​ളം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. പ​ഞ്ചാ​ബി​ലെ പാ​ട്യാ​ല​യി​ൽ നി​ന്നും 250 കി​ലോ മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് ഡ​ൽ​ഹി​യി​ലെ​ത്തി​യ ഈ ​ബാ​ല​ന്‍റെ പ്രാ​യം 13 വ​യ​സാ​ണ്.

യൂ​ട്യൂ​ബി​ൽ 1.7 കോ​ടി​യോ​ളം ഫോ​ളോ​വേ​ഴ്സു​ള്ള ‌ട്രി​ഗാ​ർ​ഡ് ഇ​ൻ​സാ​ൻ എ​ന്ന നി​ഷ​യ് മ​ൽ​ഹാ​നെ കാ​ണാ​നാ​ണ് ബാ​ല​ൻ ഇ​ത്രെ​യും ക​ഷ്ട​പ്പെ​ട്ട​ത്. നി​ഷാ​യ്‌​യ‌ു​ടെ പി​താം​പു​ര​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ട്ടി എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. നി​ഷാ​യ് ദു​ബാ​യി​ലേ​ക്ക് പോ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ട്രി​ഗാ​ർ​ഡ് ഇ​ൻ​സാ​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ കു​ട്ടി അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ത​ന്നെ പു​റ​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ഊ​ഹ​മു​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​വും പ​ട്യാ​ല പോ​ലീ​സും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ച്ച് സൂ​ച​ന​ക​ൾ ശേ​ഖ​രി​ക്കു​ക​യും ഡ​ൽ​ഹി പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. കൂ​ടാ​തെ പോ​ലീ​സ് വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യൂ​ട്യൂ​ബ​റും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്നു.

കു​ട്ടി സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി രാ​ത്രി എ​വി​ടെ​യാ​ണ് താ​മ​സി​ച്ച​തെ​ന്നോ വി​ശ്ര​മി​ച്ചെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പോ​ലീ​സ് എ​ത്തി​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം ബ​ന്ധു​ക്ക​ളും ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. പോ​ലീ​സ് അ​തി​വേ​ഗം പ്ര​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ്ര​തി​ക​രി​ച്ചു.
More in Latest News :