+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ പോ​ത്തു​ക​ൾ ഇ​ടി​ച്ച സം​ഭ​വം; ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സ്

മും​ബൈ: വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ൽ ക​ന്നു​കാ​ലി​ക​ൾ ഇ​ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. പോ​ത്തു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് കേ​സെ​ടു​ത്തു. ട്രെ​യി​നി​ന് കേ​ടു​പാ​ട
വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ പോ​ത്തു​ക​ൾ ഇ​ടി​ച്ച സം​ഭ​വം; ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സ്
മും​ബൈ: വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ൽ ക​ന്നു​കാ​ലി​ക​ൾ ഇ​ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. പോ​ത്തു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് കേ​സെ​ടു​ത്തു. ട്രെ​യി​നി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മും​ബൈ സെ​ൻ​ട്ര​ൽ-​ഗാ​ന്ധി​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള വ​ത്വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള പു​ന്ത്ന​ഗ​ർ പ്ര​ദേ​ശ​ത്ത് വ​ച്ച് പോ​ത്തു​ക​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ നാ​ല് പോ​ത്തു​ക​ൾ ച​ത്തി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി​ന്‍റെ ഡ്രൈ​വ​ർ കോ​ച്ചി​ന് മു​ൻ​ഭാ​ഗ​ത്തു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 1989 ലെ ​റെ​യി​ൽ​വേ ആ​ക്‌​ട് സെ​ക്ഷ​ൻ 147 പ്ര​കാ​രം പോ​ത്തു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പോ​ത്തു​ക​ളു​ടെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
More in Latest News :