കോവളം: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റിട്ട.കെഎസ്ആർടിസി ഡ്രൈവർ വെള്ളാർ ശിവക്ഷേത്രം റോഡിൽ പീരുമുഹമ്മദ് (76) മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 7.15 ഓടെ വെള്ളാർ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. വെള്ളാർ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കവെ ശംഖുമുഖത്തുനിന്നും കോവളം ബീച്ചിലേക്കുപോവുകയായിരുന്ന സ്വകാര്യ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു. ഭാര്യ: ലൈലാബീവി. മക്കൾ: സലിം, നാസർ, സുലൈഖ,ശോഭിത, ഷാജഹാൻ . കോവളം പോലീസ് കേസെടുത്തു.