ചെറുപുഴ: ജില്ല സംസ്ഥാന കേരളോത്സവ വിജയികള്‍ക്ക് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്വീകരണം നല്കുന്നു. 23ന് രാവിലെ 10ന് കേരളോത്സവ വിജയികള്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തണം. ജില്ല തലത്തില്‍ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരണം.