ചെറുപുഴ: കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂ, ഇടതുദുർഭരണത്തിനെതിരെ പ്രതികരിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജനസംവാദസദസ് നാളെ നാലിനു നടക്കും. കെ.സി.അബു ഉദ്ഘാടനം ചെയ്യും. കെ.കെ.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.