+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​റ്റിൽ വീ​ണ് തൊഴിലാളിക്ക് പ​രി​ക്ക്

താ​മ​ര​ശേ​രി: കി​ണ​റി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പരിക്കേ​റ്റു. നൂ​റാം​തോ​ട് കൊ​ച്ചു​മാ​രി​യി​ൽ സ​ജ്നാ​സ്(30)​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. നൂ​റാം​തോ​ട് നെ​ല്ലേ
കി​ണ​റ്റിൽ വീ​ണ് തൊഴിലാളിക്ക് പ​രി​ക്ക്
താ​മ​ര​ശേ​രി: കി​ണ​റി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പരിക്കേ​റ്റു. നൂ​റാം​തോ​ട് കൊ​ച്ചു​മാ​രി​യി​ൽ സ​ജ്നാ​സ്(30)​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. നൂ​റാം​തോ​ട് നെ​ല്ലോ​ട​ൻ​ക​ണ്ടി സോ​മ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കി ക​യ​റു​ന്ന​തി​നി​ടെ അസ്വസ്ഥത അ​നു​ഭ​വ​പ്പെ​ട്ട സ​ജ്നാ​സ് താ​ഴേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​വി​ട് വീ​ഴു​ക​യാ​യി​രു​ന്നു. പാ​റ​ക്കു​മു​ക​ളി​ൽ വീ​ണ സ​ജ്നാ​സി​ന്‍റെ കാ​ലി​ന്‍റെ തു​ട​യെ​ല്ല് പൊ​ട്ടി​. ഇതോടെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യി. മു​ക്ക​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.