കുന്നമംഗലം: കാരന്തൂർ മർക്കസിന് സമീപം നാ ഷണൽ യൂത്ത് പ്രമോഷൻ കൗൺസിലിന്റെയും, റോട്ട റാക്ട്ട് ക്ലബുന്റെയും സംയുക്താഭിമുഖ്യത്തിൽ പുഷ്പോത്സവം തുടങ്ങി. 27 വരെ നടക്കുന്ന പ്രദർശനം പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് അധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, പടാളിയിൽ ബഷീർ, ഷമീന വെള്ളക്കാട്ട്, എ.കെ ഷൗക്കത്തലി, എം.വി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 11 ന് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. നാഷണൽ യൂത്ത് പ്രമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രദർശനം.
ടങ്ങിയവർ പങ്കെടുക്കും .
ടങ്ങിയവർ പങ്കെടുക്കും .