നാദാപുരം: രാത്രിയിലെ ഉഗ്ര സ്ഫോടനം പരിഭ്രാന്തി പരത്തി. കക്കവെള്ളി സലഫി പബ്ലിക് സ്കൂളിനടുത്ത് ഇന്നലെ രാത്രി എട്ടോടെയാണ് സ്ഫോടന ശബ്ദം കേട്ടത്. നാട്ടുകാരും പോലീസും ശബ്ദം കേട്ട ഭാഗത്തെത്തിയെങ്കിലും കിണറിലെ പാറ പൊട്ടിച്ചതാണെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ പാറ പൊട്ടിച്ചവരെഇവിടെ കണ്ടില്ല. പുറമേരി ഗ്രാമ പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഭാഗമായി കുഴിക്കുന്ന കിണറാണിതെന്ന് പ്രസിഡന്റ് കെ. അച്യൂതൻ പറഞ്ഞു. പ്രദേശത്ത് മുന്പും രാത്രികാലങ്ങളിൽ സ്ഫോടനം നടന്നിരുന്നു. ഇത് കണക്കിലെടുത്താണ് പോലീസ് സ്ഥലത്തെത്തിയത്.