തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഭരണസമിതി രാജി വയ്ക്കണമെന്ന് കോൺഗ്രസ് മരക്കാട്ടുപുറം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി വിഹിതം ചെലവിടുന്നതിൽ ഏറ്റവും പിന്നിലായ പഞ്ചായത്ത് എന്ന ചീത്തപ്പേര് സന്പാദിക്കുകയും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നഷ്ടപ്പെടുത്തുകയും ചെയ്ത ഇടതു മുന്നണി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹരിദാസ് ആരംപുറത്ത് അധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ടിൽ, മറിയാമ്മ ബാബു, ഗിരിഷ് കുമാർ കല്പകശേരി, വിപിൻ കുമാർ, ബി.എം മോഹനൻ, ബാലകൃഷ്ണൻ, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.