+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംയുക്തയോഗം ചേർന്നു

തി​രു​വ​മ്പാ​ടി: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണത്തിന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി, വ​ർക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത
സംയുക്തയോഗം ചേർന്നു
തി​രു​വ​മ്പാ​ടി: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണത്തിന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി, വ​ർക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത യോ​ഗം ന​ട​ത്തി. ഒ​മ്പ​താം പ​ദ്ധ​തി മു​ത​ൽ പഞ്ചായത്തിലെ വി​വി​ധ മേ​ഖ​ല​ക​ളി​ലുണ്ടായ നേ​ട്ട​ങ്ങ​ളൂം കോ​ട്ട​ങ്ങ​ളും വിലയിരുത്തി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​തി​മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​യ​സ​മീ​പ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗരേഖ ച​ർ​ച്ച ചെ​യ്തു. അ​യ​ൽ സ​ഭ​ക​ളും ഗ്രാ​മ​സ​ഭകളും മാ​ർ​ച്ച് 10ന് ​മു​മ്പാ​യി ഇ​വ ച​ർ​ച്ച ചെ​യ്യും. വി​ശ​ദ​മാ​യ ച​ർ​ച്ച മാ​ർ​ച്ച് 15ന് ​ചേ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ ന​ട​ക്കും. 31ന് ​മു​മ്പാ​യി സ​മ​ഗ്ര വി​ക​സ​ന രേ​ഖ ത​യ്യാ​റാ​ക്കും. 2017-18 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്കും ഇ​തോ​ടൊ​പ്പം രൂ​പം ന​ല്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ കാ​സിം, അ​ന്ന​മ്മ മാ​ത്യു, ബ്ലോ​ക്ക് ച​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഏ​ലി​യാ​മ്മ ജോ​ർ​ജ്, ആ​ൻ​സി സെബാ​സ്റ്റ്യ​ൻ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.