കോഴിക്കോട്: ഡിസ്ട്രിക് വുമൺസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൗൺസലിംഗ് സെന്റർ തുറന്നു. ബി.പി. മൊയ്തീൻ സേവാ മന്ദിരം ഡയറക്ടർ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. റിട്ട. ജഡ്ജ് പി.എൻ. ശാന്താകുമാരി താവോയോഗ മെഡിറ്റേഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ആനന്ദകനകം അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ചൈനീസ്, തിബറ്റൻ യോഗയുടെ സമന്വയമാണ് താവോയോഗ.