+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ക്ഷോ​ഭ യാ​ത്ര സം​ഘ​ടി​പ്പി​ക്കും

കോ​ഴി​ക്കോ​ട്: നി​ർ​ത്തി​വച്ച വൈ​ഡ് ബോ​ഡീ സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന:​രാ​രം​ഭി​ക്കു​ക, ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ക, സൗ​ക​ര്യ കു​ത്ത​ക​ക​ൾ​ക്ക് വേ​ണ്ടി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ
പ്ര​ക്ഷോ​ഭ യാ​ത്ര  സം​ഘ​ടി​പ്പി​ക്കും
കോ​ഴി​ക്കോ​ട്: നി​ർ​ത്തി​വച്ച വൈ​ഡ് ബോ​ഡീ സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന:​രാ​രം​ഭി​ക്കു​ക, ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ക, സൗ​ക​ര്യ കു​ത്ത​ക​ക​ൾ​ക്ക് വേ​ണ്ടി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് അ​ധി​കൃതർ പി​ന്മാറു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21, 22, 23 എ​ന്നീ തീയതി​ക​ളി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​ക്ഷോ​ഭ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് അ​സ്ലം ചെ​റു​വാ​ടി അ​റി​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​സാ​ഖ് പാ​ലേ​രി പ്ര​ക്ഷോ​ഭ യാ​ത്ര ന​യി​ക്കും.
21 ന് ​രാ​വി​ലെ 10ന് ​മാ​നാ​ഞ്ചി​റ കി​ഡ്സ് ആ​ൻ​ഡ് കോ​ർ​ണ​റി​ൽ ഡോ.​എം.​ജി. എ​സ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും മ​ല​ബാ​റി​ൽ നി​ന്നാ​ണ്. എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റാ​യി ക​രി​പ്പൂ​രി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ഇ​പ്രാ​വ​ശ്യ​വും ത​ഴ​ഞ്ഞി​രി​ക്കു​കാ​യാ​ണ് ഇ​തി​ന് പി​ന്നി​ൽ ഒ​രു വ​ലി​യ ലോ​ബി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വെ​ൽ​ഫ​യ​ർ​പാ​ർ​ട്ടി ആ​രോ​പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. വേ​ലാ​യു​ധ​ൻ, പി.​സി. ഭാ​സ്ക​ര​ൻ, മു​സ്ത​ഫ പാ​ലാ​ഴി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.