കോഴിക്കോട്: ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓാർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി അധ്യാപകർ ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്ത്രീസുരക്ഷ സമിതി രക്ഷാധികാരി എ.ശേഖർ ഉദ്ഘാടനം ചെയ്തു.
പ്രീപ്രൈമറിയെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കുക, ഓണറേറിയത്തിന് പകരമായി സർക്കാർ സ്കെയിലിൽ ശന്പളം പ്രഖ്യാപിക്കുക, മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് . ജില്ലാ സെക്രട്ടറി പി.വനജ, പ്രസിഡന്റ് കെ.പി സുബൈദ, പി.എം ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.