+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്‌ഥാന കൺവൻഷൻ ഇന്നു കൊല്ലത്ത്

കൊല്ലം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എംപ്ലോയീസ് യൂണിയൻ–സിഐടിയു സംസ്‌ഥാന കൺവൻഷൻ ഇന്ന് രാവിലെ പത്തിന് കൊല്ലം എസ്എൻ കോളജ് ജംഗ്ഷനിലെ എസ്എൻവി സദനം ഹാളിൽ നടക്കും. സിഐടിയു ജില്ലാ പ്രസിഡന്റ് ബി.തുളസീ
സംസ്‌ഥാന കൺവൻഷൻ ഇന്നു കൊല്ലത്ത്
കൊല്ലം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എംപ്ലോയീസ് യൂണിയൻ–സിഐടിയു സംസ്‌ഥാന കൺവൻഷൻ ഇന്ന് രാവിലെ പത്തിന് കൊല്ലം എസ്എൻ കോളജ് ജംഗ്ഷനിലെ എസ്എൻവി സദനം ഹാളിൽ നടക്കും. സിഐടിയു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.

ക്ഷേമനിധി ബോർഡ് ചെയർമാൻ പി.വി.കൃഷ്ണൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എം.നൗഷാദ് എംഎൽഎ, എം.എസ്.സ്കറിയ, എസ്.രാജ്മോഹൻ, ബി.തുളസീധരക്കുറുപ്പ്, ആർ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്‌ഥാനത്തെ ക്ഷേമിനിധി ബോർഡുകളിൽ സാമ്പത്തികമായി രണ്ടാം സ്‌ഥാനത്ത് നിൽക്കുന്നതാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡെന്ന് യൂണിയൻ സംസ്‌ഥാന സെക്രട്ടറി ബേബി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബോർഡിന്റെ ആസ്‌ഥാനം കൊല്ലമാണ്. സ്‌ഥിരമായി ചീഫ് ഓഫീസർമാരില്ലാത്തതും ജീവനക്കാരുടെ അപര്യാപ്തതയും ബോർഡിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോർഡിൽ ഒരു തവണ ക്ഷേമനിധി തുക അടയ്ക്കുന്നവർ പിന്നിടുള്ള ഗഡുക്കൾ അടയ്ക്കാത്ത അവസ്‌ഥയുണ്ട്. ഇക്കാര്യത്തിൽ വാഹന ഉടമകൾക്കും ജീവനക്കാർക്കും ബോധവത്ക്കരണം അനിവാര്യമാണ്.

അംഗങ്ങൾക്ക് ചികിത്സാ സഹായധനം, മക്കൾക്ക് പഠനത്തിന് സാമ്പത്തിക സഹായം, പെൺകുട്ടികളുടെ വിവാഹത്തിന് സഹായം, അപകട മരണം സംഭവിക്കുന്ന അംഗങ്ങളുടെ ആശ്രിതർക്ക് ധനസഹായം തുടങ്ങിയവ ബോർഡിന്റെ ആനുകൂല്യങ്ങളായി നൽകും. ഇത് പലർക്കും നൽകാൻ കഴിയുന്നില്ല. ആരും ഇതിനായി മുന്നോട്ടുവരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് ജില്ലാതലത്തിൽ ബോധവത്ക്കരണ കൺവൻഷനുകൾ നടത്തുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി വ്യക്‌തമാക്കി.