+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരുങ്കുളം ഏലായിൽ വീണ്ടും തീപിടുത്തം

ചാത്തന്നൂർ: പെരുങ്കുളം ഏലായിൽ വീണ്ടും തീപിടുത്തം. ഏക്കറുകൾ വരുന്ന വയലുകൾ കത്തിനശിച്ചു. തീപിടുത്തത്തെ തുടർന്നുണ്ട് ഏലായുടെ പരിസരമാകെ പുക കൊണ്ട് മൂടിയതിനെ തുടർന്ന് ഏലാക്ക് സമീപത്തെ സ്കൂളിന് അവധി നൽകി. ഏ
പെരുങ്കുളം ഏലായിൽ വീണ്ടും തീപിടുത്തം
ചാത്തന്നൂർ: പെരുങ്കുളം ഏലായിൽ വീണ്ടും തീപിടുത്തം. ഏക്കറുകൾ വരുന്ന വയലുകൾ കത്തിനശിച്ചു. തീപിടുത്തത്തെ തുടർന്നുണ്ട് ഏലായുടെ പരിസരമാകെ പുക കൊണ്ട് മൂടിയതിനെ തുടർന്ന് ഏലാക്ക് സമീപത്തെ സ്കൂളിന് അവധി നൽകി. ഏലായുടെ കിഴക്ക് വശത്ത് ഇൻഡ്യൻ പബ്ലിക് സ്കുളിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കൊല്ലത്തു നിന്നും അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് പെരുങ്കുളം ഏലായിൽ തീപിടുത്തം ഉണ്ടാകുന്നത്.