+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫന്റ് ജീസസ് സ്കൂൾ വാർഷിക ദിനാഘോഷം

കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷം മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർമാനമായ ലക്ഷ്യബോധം, പദ്ധതികളുടെ ആസൂത്രണം, കഠിനാധ്വാനം, അചഞ്ചലമായ
ഇൻഫന്റ് ജീസസ് സ്കൂൾ വാർഷിക ദിനാഘോഷം
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷം മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർമാനമായ ലക്ഷ്യബോധം, പദ്ധതികളുടെ ആസൂത്രണം, കഠിനാധ്വാനം, അചഞ്ചലമായ ഈശ്വരവിശ്വാസവും പ്രാർഥനയും എന്ന ജീവിത വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.

കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ അധ്യക്ഷത വഹിച്ചു. ദൈവത്തിൽ നിന്നുള്ള ദയയും നന്മയും ലോകത്തിന് പ്രദാനം ചെയ്യുന്നവരായി വിദ്യാർഥികൾ മാറണമെന്നും അതുവഴി ഭാരതത്തിന്റെ ഭാവി ശോഭനമാക്കാൻ കഴിയുമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പ്രൊഫിഷ്യൻസി അവാർഡുകളും കായിക മേളയിലെ പ്രതിഭകൾക്ക് ട്രോഫിയും ബിഷപ് സമ്മാനിച്ചു.

പ്രിൻസിപ്പൽ റവ.ഡോ.സിൽവി ആന്റണി, എം.നൗഷാദ് എംഎൽഎ, സ്കൂൾ ലോക്കൽ മാനേജർ ഫാ.ജോസഫ് ജോൺ, സി.എഫ്.ഹിക്ക് മാൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോണാ ജോയി, ശാന്താ ശർമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.