+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഷപ് ജെറോം ചരമവാർഷികാഘോഷം; സ്വാഗത സംഘം രൂപീകരിച്ചു

കൊല്ലം: കൊല്ലം കത്തോലിക്കാ രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ് ആയിരുന്ന ബിഷപ് ജറോം ഫെർണാണ്ടസിന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികം 24, 25, 26 തീയതികളിലായി നടക്കും. 24ന് രാവിലെ 6.30ന് ബിഷപ് ജെറോമിന്റെ ജന്മസ്‌ഥലമാ
ബിഷപ് ജെറോം ചരമവാർഷികാഘോഷം; സ്വാഗത സംഘം രൂപീകരിച്ചു
കൊല്ലം: കൊല്ലം കത്തോലിക്കാ രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ് ആയിരുന്ന ബിഷപ് ജറോം ഫെർണാണ്ടസിന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികം 24, 25, 26 തീയതികളിലായി നടക്കും. 24ന് രാവിലെ 6.30ന് ബിഷപ് ജെറോമിന്റെ ജന്മസ്‌ഥലമായ കോയിവിളയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം ആരംഭിക്കുന്ന ഛായാചിത്ര പ്രയാണത്തിന് അകമ്പടിയായി കെ സി വൈ എം, ജീസസ് യൂത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തും .

ഉച്ചകഴിഞ്ഞ് 3.30ന് ബിഷപ് ജെറോം തീരദേശ റോഡിൽ വിശ്വാസികൾ ഛായാചിത്ര പ്രയാണത്തിൽ പങ്കാളികളാവും. തങ്കശേരി ബസ് വേയിൽ എത്തുന്ന പ്രയാണത്തെ വൈകുന്നേരം നാലിന് കൊല്ലം പൗരാവലി സ്വീകരിക്കും.

തുടർന്ന് കോർപറേഷൻ മേയർ വി. രാജേന്ദ്രബാബുവും കൗൺസിലർമാരും വിവിധ രാഷ്ര്‌ടീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പുഷ്പാർച്ചന നടത്തും. പിന്നീട് നടക്കുന്ന റാലിയിൽ ഇവരോടൊപ്പം വൈദികരും സന്യസ്തരും വിവിധ ഭക്‌തസംഘടനാ പ്രതിനിധികളും അല്മായരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കും.

തുടർന്ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി നടക്കും. 25ന് രാവിലെ 10ന് ഹവിയർ ദൈവശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർമല റാണി ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ബിഷപ് ജെറോമിനെക്കുറിച്ചുള്ള പഠന ശിബിരം എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും . 26ന് എല്ലാ ഇടവകയിലും ദിവ്യബലിയിൽ ബിഷപ് ജെറോമിനെ അനുസ്മരിക്കുകയും ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യും . ഇതിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘരൂപീകരണ യോഗം എപ്പിസ്കോപ്പൽ വികാർ റെവ. ഡോ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു.

പുണ്യശ്ലോകനായ ജെറോം പിതാവിന്റെ വിശുദ്ധ ജീവിതം ക്രിസ്തുവിനെ പിന്തുടരുന്ന ഓരോരുത്തരും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു . കെ എൽ സി എ ഡയറക്ടർ ഫാ. സഫറിൻ കെ ബി അധ്യക്ഷത വഹിച്ചു.

രൂപത ചാൻസലർ റെവ ഡോ. ഷാജി ജർമ്മൻ , കെ ആർ എൽ സി സി ലേറ്റി കമ്മീഷൻ രൂപത ഡയറക്ടർ ഫാ. ജോസ് സെബാസ്റ്റ്യൻ, ക്യു എസ് എസ് എസ് ഡയറക്ടർ ഫാ. അൽഫോൺസ് , രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു, തൂയം ഇടവക വികാരി ഫാ. ജോളി എബ്രഹാം , തോപ്പ് ഇടവക സഹവികാരി ഫാ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയി സാജു കുരിശിങ്കൽ, റാലി കമ്മിറ്റി കൺവീനർ ആയി സജീവ് പരിശവിള, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആയി ജോൺസൻ നാന്തിരിക്കൽ എന്നിവരെ തെരഞ്ഞെടുത്തു.