+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

ചവറ:യുവാവിനെ സ്‌ഥാപനത്തിൽ കയറി വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. കൊറ്റൻകുളങ്ങരയിൽ സ്വന്തമായി സ്‌ഥാപനം നടത്തുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം നാലംഗസംഘം സ്‌ഥാപനത്തിൽ അതിക്രമിച്ചു കടന്ന് വെട്ടിപരിക്കേൽപ്പി
യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു
ചവറ:യുവാവിനെ സ്‌ഥാപനത്തിൽ കയറി വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. കൊറ്റൻകുളങ്ങരയിൽ സ്വന്തമായി സ്‌ഥാപനം നടത്തുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം നാലംഗസംഘം സ്‌ഥാപനത്തിൽ അതിക്രമിച്ചു കടന്ന് വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഥാപനത്തിലെ ഫർണീച്ചർ ഉൾപ്പെടെ സാധനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

എറ്റിഎം കൗണ്ടറിൽ നിന്ന് പണം എടുക്കാനായി എത്തിയ വിഷ്ണുവിന് ബാങ്കിന് മുന്നിൽവച്ചാണ് സംഘം ആദ്യം കൈയ്യേറ്റം ചെയ്തത്. സ്‌ഥലത്തുണ്ടായിരുന്ന ചവറ സി.ഐ ഗോപകുമാർ ഇടപെട്ടതിനെ തുടർന്നാണ് സംഘം സ്‌ഥലം വിട്ടത്.തുടർന്ന് വിഷ്ണു തന്നെ മർദിച്ചതായി കാണിച്ച് ചവറ പോലീസിൽ പരാതി നൽകി.
ഇതിന്റെ വൈരാഗ്യമാണ് തുടർന്നുള്ള ആക്രമത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കല്ലേക്കുളം സ്വദേശി ദീപു, പയ്യലക്കാവ് സ്വദേശി വിനോദ് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി.