+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പ് ജ​ന ശ്ര​ദ്ധ നേ​ടു​ന്നു

നാ​ലാ​ഞ്ചി​റ : സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പ് പൊ​തു​ജ​ന ശ്ര​ദ്ധ നേ​ടു​ന്നു. നാ​ലാ​ഞ്ചി​റ​യി​ലെ വീ​ടു​ക​ളി​ലെ​യും തെ​രു​വോ​ര​ത്തെ​യും പ്
എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പ് ജ​ന ശ്ര​ദ്ധ നേ​ടു​ന്നു
നാ​ലാ​ഞ്ചി​റ : സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പ് പൊ​തു​ജ​ന ശ്ര​ദ്ധ നേ​ടു​ന്നു. നാ​ലാ​ഞ്ചി​റ​യി​ലെ വീ​ടു​ക​ളി​ലെ​യും തെ​രു​വോ​ര​ത്തെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന​ത് മു​ഖ്യ​ക​ർ​മ പ​രി​പാ​ടി​യാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ക്യാ​ന്പി​ൽ ഇ​ന്ന​ലെ മു​ത​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണം തു​ട​ങ്ങി.
പ്രദേശവാസികളും ക​ട​യു​ട​മ​ക​ളും റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും ചെ​ടി​ പ​രി​പാ​ല​ന​ത്തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​മാ​യി വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ചേ​ർ​ന്നി​രി​ക്കു​കയാണ്. സ​പ്ത​ദി​ന ക്യാ​ന്പ് കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ​. ടി. ചെ​റി​യാ​ൻ പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി​മ​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, മ​ണ്ണ​ന്ത​ല എ​സ്ഐ അ​നൂ​പ്, ഫാ. ​വ​ർ​ഗീ​സ് വി​ന​യാ​ന​ന്ദ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷൈ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു പ്ലാ​സ്റ്റി​ക്കി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള തെ​രു​വ് നാ​ട​കം വി​ദ്യാ​ർ​ഥി​ക​ൾ അവതരിപ്പിച്ചു.