+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​വ് 2017; വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ര​ണ്ടു പ​ദ്ധ​തി​ക​ൾ​ക്കു കൂ​ടി ആരംഭിച്ചു

വി​തു​ര : സ്കൂ​ളി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യം വ​ച്ച് വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ആ​വി​ഷ്ക​രി​ച്ച ’മി​ക​വ് 2017’ ന്‍റെ ഭാ​ഗ​മാ​യി ര​
മി​ക​വ് 2017;  വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ  ര​ണ്ടു പ​ദ്ധ​തി​ക​ൾ​ക്കു കൂ​ടി ആരംഭിച്ചു
വി​തു​ര : സ്കൂ​ളി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യം വ​ച്ച് വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ആ​വി​ഷ്ക​രി​ച്ച ’മി​ക​വ് 2017’ ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു പ​ദ്ധ​തി​ക​ൾ കൂ​ടി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സ​മ​ഗ്ര​വും ശാ​സ്ത്രീ​യ​വു​മാ​യ രീ​തി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണം ല​ക്ഷ്യം വ​ച്ചു സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോലീ​സ് കെ​ഡ​റ്റ്(എ​സ്പി​സി) യൂ​ണി​റ്റ് ആ​വി​ഷ്ക​രി​ച്ച മാ​തൃ​കാ പ​ദ്ധ​തി ‘പു​ന​ർ​ജ​നി’​യാ​ണു ആ​ദ്യ​ത്തേ​ത്.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ‘മ​ത്സ്യ സ​മൃ​ദ്ധി’ പ​ദ്ധ​തി​യാണ് രണ്ടാമത്തേത്.
ചടങ്ങിൽ കെ.​ എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ കെ. മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ എ​സ്. അ​ജി​ത കു​മാ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ എ​ൽ.​ കൃ​ഷ്ണ കു​മാ​രി, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷീ​ജാ മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​വി​നീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ എം.​ ജി. ​വേ​ണു​ഗോ​പാ​ൽ, എ​സ്. ദി​വ്യ, ഹെ​ഡ്മി​സ്ട്ര​സ് പി.​ ആ​ർ. അ​നി​ത, എം.​എ​ൻ.​ ഷാ​ഫി, കെ. ​അ​ൻ​വ​ർ, കെ. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സംഗിച്ചു.