+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര സർക്കാർ നടപടി ചെറുക്കണം

പാലക്കാട്: അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്നതിന്റെ സാമൂഹ്യ–സാമ്പത്തിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ലയനനീക്കത്തിൽനിന്നും പിന്തിരിയണമെന്ന് കേരള, തെലുങ്കാന, പഞ
കേന്ദ്ര സർക്കാർ നടപടി ചെറുക്കണം
പാലക്കാട്: അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്നതിന്റെ സാമൂഹ്യ–സാമ്പത്തിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ലയനനീക്കത്തിൽനിന്നും പിന്തിരിയണമെന്ന് കേരള, തെലുങ്കാന, പഞ്ചാബ് സംസ്‌ഥാനസർക്കാരുകളും, ലോക്സഭാ, രാജ്യസഭാ എം.പി.മാരും രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളും ആവശ്യപ്പെട്ടത് നിരാകരിച്ചു അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നല്കിയതിൽ എസ്ബിടി സ്റ്റാഫ് യൂണിയൻ (ബിഇഎഫ്ഐ) അഖിലേന്ത്യാ പ്രസിഡന്റ് സജി വർഗീസും ജനറൽ സെക്രട്ടറി കെ.ബാലചന്ദ്രനും പ്രതിഷേധിച്ചു.കേരളത്തിൽ ആസ്‌ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കായ എസ്ബിടിയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ കൂട്ടുനില്ക്കുകയാണെന്ന് സംഘടന പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ അഞ്ചുലക്ഷത്തോളം ഗ്രാമപ്രദേശങ്ങളിൽ ഇന്നും വാണിജ്യബാങ്കുകളുടെ ശാഖകളില്ല. ബാങ്ക് ലയനങ്ങൾ നിലവിലുള്ള ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതിനേ വഴിവയ്ക്കൂ. ഇത് ജനങ്ങൾക്ക് ലഭ്യമായിട്ടുള്ള ബാങ്കിംഗ് സേവനങ്ങൾ പരിമിതപ്പെടുത്തുന്നതിന് വഴിവയ്ക്കും.ലയനനടപടികൾക്കെതിരെ വമ്പിച്ച പ്രതിഷേധമുയർത്താൻ ജനങ്ങളും ഇടപാടുകാരും തയറാവണം. ജീവനക്കാർ എല്ലാ ജില്ലകളിലും പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടത്തി.കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങൾക്കെതിരെ 28ന് ജീവനക്കാർ സംയുക്‌ത പണിമുടക്ക് നടത്തും.