+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്ത്വനപരിപാലനം പുരസ്കാരംപി.വി.കെ. ഉണ്ണിനായർ ഗ്രന്ഥാലയത്തിന്

പാലക്കാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശപ്രകാരം ജില്ലയിലെ ആറുതാലൂക്കിലെ ഓരോ ലൈബ്രറികൾ സാന്ത്വനപരിപാലന പ്രവർത്തനം ഏറ്റെടുത്തിരുന്നു.ഏറ്റവും നല്ല സേവനപ്രവർത്തനങ്ങളുമായി സാന്ത്വനപരിപാലനം ഏറ്റെടുത്ത പ
സാന്ത്വനപരിപാലനം പുരസ്കാരംപി.വി.കെ. ഉണ്ണിനായർ ഗ്രന്ഥാലയത്തിന്
പാലക്കാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശപ്രകാരം ജില്ലയിലെ ആറുതാലൂക്കിലെ ഓരോ ലൈബ്രറികൾ സാന്ത്വനപരിപാലന പ്രവർത്തനം ഏറ്റെടുത്തിരുന്നു.ഏറ്റവും നല്ല സേവനപ്രവർത്തനങ്ങളുമായി സാന്ത്വനപരിപാലനം ഏറ്റെടുത്ത പട്ടാമ്പി താലൂക്കിലെ പി.വി.കെ. ഉണ്ണിനായർ സ്മാരക ഗ്രന്ഥാലയം 10,000/– രൂപയുടെ പുരസ്കാരത്തിന് അർഹത നേടി.

പുരസ്കാരവിതരണം 19ന് ഒറ്റപ്പാലം കണ്ണിയമ്പുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ജില്ലാ സെമിനാറിൽ സംസ്‌ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.കെ. സുധാകരൻ നിർവഹിക്കും.സംസ്‌ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവരടങ്ങിയ മോണിറ്ററിംഗ് സമിതിയുടെ പരിശോധനയ്ക്കുശേഷമാണ് പുരസ്കാരത്തിനർഹമായ വായനശാലയെ തെരഞ്ഞെടുക്കുന്നത്. പുരസ്കാര വിതരണ പരിപാടിയിൽ സംസ്‌ഥാന പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ, അംഗങ്ങളായ എം.കെ.പ്രദീപ്, മരിയ ജെറാൾഡ്, കെ.ഐ.വിശ്വനാഥൻ, എം.എം.എ.ബക്കർ, ടി.എ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.