+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​സ്‌ലി​ംഗിൽ റോ​സ് മ​രി​യയ്ക്ക് വെ​ള്ളി

അ​ങ്ങാ​ടി​പ്പു​റം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ന​ട​ന്ന സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ റ​സ​ലി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ (70 കി​ലോ വി​ഭാ​ഗം) വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ റോ​സ്
റ​സ്‌ലി​ംഗിൽ  റോ​സ് മ​രി​യയ്ക്ക് വെ​ള്ളി
അ​ങ്ങാ​ടി​പ്പു​റം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ന​ട​ന്ന സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ റ​സ​ലി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ (70 കി​ലോ വി​ഭാ​ഗം) വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ റോ​സ് മ​രി​യ പ​രി​യാ​പു​രം ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​യി. ജൂ​ണി​ൽ താ​യ്‌ലന്‍റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള നാ​ഷ​ണ​ൽ കോ​ച്ചി​ംഗ് ക്യാ​ന്പി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നെ​റ്റ്ബോ​ളി​ലും മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ള്ള റോ​സ്മ​രി​യ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ദേ​ശീ​യ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി ക​ളി​ച്ചി​രു​ന്നു.
പ​രി​യാ​പു​രം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ റോ​സ് മ​രി​യ ഇ​പ്പോ​ൾ ആ​റ്റി​ങ്ങ​ൽ സെ​ൻ​ട്ര​ലൈ​സ്ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. പു​തു​പ്പ​റ​ന്പി​ൽ സ​ജി​യു​ടെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്.