കോട്ടയം: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റും യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനും ചേർന്ന് അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. ഗ്ലോബൽ പ്രഫഷണൽ അക്കൗണ്ടിംഗ് ബോഡിയായ എസിസിഎയിലെ ജോലിയും അവസരങ്ങളും വിഷയമാക്കിയാണ് സെമിനാർ. 24ന് രാവിലെ 10.30 മുതൽ ഓർക്കിഡ് റസിഡൻസിയിൽ നടക്കുന്ന സെമിനാർ സൗജന്യമാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പങ്കെടുക്കാം. എസിസിഎ ബിസിനസ് റിലേഷൻഷിപ് മാനേജർ ആൽത്യ ലീ സെമിനാർ നയിക്കും. സൗജന്യ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോണ്: 0481-6990111, 7356466111. പത്രസമ്മേളനത്തിൽ ഭാരവാഹികളായ പി.എം. ഹരിദാസ്, അലക്സ് ടോം ജോസഫ്, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.