കോട്ടയം: അഴിമതിക്കേസിൽ ശശികലയ്ക്കും കൂട്ടാളികൾക്കുമെതിരായുള്ള സുപ്രീംകോടതി വിധി അഴിമതിക്ക് കൂട്ടുനിൽക്കുന്നവർക്കും പങ്ക് പറ്റുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ജസ്റ്റീസ് കെ.ടി. തോമസ്.
നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കന്പനി ലിമിറ്റഡ് ചെയർമാനുമായിരുന്ന ജിമ്മി ജോർജിന്റെ അനുസ്മരണ സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഉഴവൂർ വിജയൻ, വി.എൻ. വാസവൻ, സണ്ണി ലൂക്കോസ്, ഷാലു മാത്യു, ടി.വി. ബേബി, ഹമീദ് എസ്. വടുതല, അഫ്സൽ കുഞ്ഞുമോൻ, ഷെനിൽ മന്ദിരാട് എന്നിവർ പ്രസംഗിച്ചു.