+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തരിശു കിടന്ന നിലത്തിലെ പുല്ലുകൾക്ക് തീ പിടിച്ചു്

ചാത്തന്നൂർ: കൊല്ലം കോർപ്പറേഷനിലും തൃക്കോവിൽവട്ടം പഞ്ചായത്തിലുമായി കിടക്കുന്ന പെരുങ്കുളം ഏലായിൽ വൻ തീപിടുത്തം. തരിശു കിടന്ന ഏക്കറുകളോളം വരുന്ന നിലത്തിലെ പുല്ലുകൾക്കാണ് തീ പിടിച്ചത്. വയലിൽ മുഴുവൻ തീ
തരിശു കിടന്ന നിലത്തിലെ പുല്ലുകൾക്ക് തീ പിടിച്ചു്
ചാത്തന്നൂർ: കൊല്ലം കോർപ്പറേഷനിലും തൃക്കോവിൽവട്ടം പഞ്ചായത്തിലുമായി കിടക്കുന്ന പെരുങ്കുളം ഏലായിൽ വൻ തീപിടുത്തം.

തരിശു കിടന്ന ഏക്കറുകളോളം വരുന്ന നിലത്തിലെ പുല്ലുകൾക്കാണ് തീ പിടിച്ചത്. വയലിൽ മുഴുവൻ തീപടർന്നതോടെ ഏലാ യുടെ ചുറ്റളവിലുള്ള പ്രദേശമാകെ പുക കൊണ്ട് നിറഞ്ഞു. തീപിടുത്തത്തോടൊപ്പമുണ്ടായ കാറ്റാണ് തീ പടരുന്നതിനും പ്രദേശമാകെ പുക കൊണ്ട് നിറയുവാനും ഇടയാക്കിയത്.

വടക്കേവിള ചൂരാങ്ങൽ ഭാഗത്ത് തീയും പുകയും കൊണ്ടു നിറഞ്ഞതോടെ സ്ത്രീകൾ ഉൾപ്പടെ ചിതറിയോടി. ഏലായുടെ മധ്യഭാഗത്ത് തീയണക്കാൻ ശ്രമിക്കുന്നതിനിടെ ശക്‌തമായ പുകയേറ്റ് സ്റ്റേഷൻ ഓഫീസർ ഹരികുമാർ ഉൾപ്പടെ നിരവധി ഫയർഫോഴ്സുകാർക്ക് ശ്വാസം മുട്ടലുണ്ടായി. കൊല്ലം കടപ്പാക്കട, ചാമക്കട, കുണ്ടറ എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യുണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീയണക്കാൻ എത്തിയത്.

എന്നാൽ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് തീ പടരുന്ന സ്‌ഥലത്തേക്ക് എത്താനായില്ല. ഫയർഫോഴ്സിന്റെ ഒരു വാഹനം മാത്രമാണ് ചൂരാങ്ങൽ പാലത്തിന് കിഴക്ക് വയലിൽ ഇറങ്ങിയത്. തീപിടുത്തത്തിലും കാറ്റിലും പ്രദേശമാകെ പുക കൊണ്ട് നിറഞ്ഞതോടെ അടുത്തുള്ള സ്കൂളിലെ കുട്ടികളെയും പുറത്തിറക്കി. വയലിന് നടുവിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരച്ചില്ലകൾ കൊണ്ട് തൂതൂപ്പു കെട്ടിയും ബൂട്ടിൽ വെള്ളം നിറച്ചു കൊണ്ടു പോയുമാണ് തീയണക്കാൻ ശ്രമിച്ചത്. ഒരു വശത്തു നിന്നും തീയണച്ചു വരുന്നതിനിടെ മറുവശത്ത് തീ പടർന്നത് ഫയർഫോഴ്സ് സംഘത്തെ വലച്ചു.

വിവരമറിഞ്ഞ് ഇരവിപുരം പോലീസും വടക്കേവിളവില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്‌ഥരുടെ സംഘവും സ്‌ഥലത്തെത്തിയിരുന്നു. ഏലാക്കടുത്തെ വീടുകളിലേക്ക് തീ പടരാതിരിക്കുന്നതിനായി കൊല്ലം കോർപ്പറേഷന്റെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വയലിൽ ചാലുണ്ടാക്കി. ഉച്ചയോടെ പടർന്നു പിടിച്ച തീ വൈകുന്നേരമായിട്ടും അണക്കാനായിട്ടില്ല. പാലത്തറ, വള്ളുവൻ തറ ഭാഗങ്ങളും പുക കൊണ്ട് നിറഞ്ഞിരുന്നു. ചുരാങ്ങൽ പാലത്തിന് സമീപത്തു വരെ മാത്രമേ ഫയർഫോഴ്സ് വാഹനങ്ങൾക് എത്താൻ കഴിഞ്ഞിരുന്നുള്ളു. അടുത്തുള്ള ബൈപാസ് റോഡിലേക്ക് പുക പടർന്നതോടെ നാട്ടുകാരാകെ പരി ഭ്രാന്തിയിലായി.