+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദിക സന്യസ്തസംഗമം

കൊല്ലം: ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണജൂബിലി വർഷത്തിൽ കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര, തിരുവനന്തപുരം സോണുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന നൂറോളം വൈദികരുടെയും സന്യസ്
വൈദിക സന്യസ്തസംഗമം
കൊല്ലം: ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണജൂബിലി വർഷത്തിൽ കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര, തിരുവനന്തപുരം സോണുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന നൂറോളം വൈദികരുടെയും സന്യസ്തരുടെയും സംഗമം നടത്തി.

കടവൂർ സെന്റ് കസ്മീർ ദേവാലയത്തിൽ നടന്ന സംഗമം ഫാ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസമാറ്റിക് കമ്മീഷൻ ചെയർമാൻ സാമുവൽ മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ.വർഗീസ് മുണ്ടയ്ക്കൽ കപ്പൂച്ചിൻ, ഫാ.ജെറാൾഡ് മത്യാസ്, റവ.ഡോ.പ്രേം ഹെൻറി, ഫാ. ഫ്രാൻസിസ്, റവ.ഡോ.ലോറൻസ്, ഫാ. ബിനു, സെബാസ്റ്റ്യൻ താന്നിക്കൽ, പോൾ വിജയകുമാർ, സുനിത, മൈക്കിൾ, ക്രിസ്തുദാസ്, വിമൽ ആൽബർട്ട്, എഡിസൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.