+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസി വേണാട് ബസിനുനേരെ ചാണകമേറ്

കരുനാഗപ്പള്ളി: കെഎസ്ആർടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനുനേരെ ചാണക അഭിഷേകം. ചാണകം ദേഹത്ത് വീണതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ബസ് ട്രിപ്പും റദ്ദാക്കി. ഇന്നലെ രാവിലെ 8.45നായിരുന്നു സംഭ
കെഎസ്ആർടിസി വേണാട് ബസിനുനേരെ ചാണകമേറ്
കരുനാഗപ്പള്ളി: കെഎസ്ആർടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനുനേരെ ചാണക അഭിഷേകം. ചാണകം ദേഹത്ത് വീണതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ബസ് ട്രിപ്പും റദ്ദാക്കി. ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിൽനിന്നും കൊട്ടാരക്കരയിലേക്ക് ചെയിൻസർവീസ് നടത്തുന്ന വേണാട് ബസ് സിവിൽസ്റ്റേഷനുസമീപം പടനായർകുളങ്ങര ക്ഷേത്രം ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയപ്പോഴാണ് സംഭവം.

നമ്പർപ്ലേറ്റ് ഇല്ലാത്ത മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളിലും പാട്ടയിലും നിറച്ച ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ബസിൽ യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും വീണു. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും അടക്കം നിരവധി യാത്രക്കാരുടെ യാത്ര ഇതോടെ മുടങ്ങി.

പോലീസ് സ്റ്റേഷനു 200 മീറ്ററകലെയാണ് സംഭവം. സംഭവത്തിനു ശേഷം ബൈക്കുകളിൽ രക്ഷപ്പെട്ട ഇവരെ നാട്ടുകാർ പിന്തുടർന്നങ്കിലും കണ്ടെത്താനായില്ല. ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ബസ് പരിശോധിച്ച് കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബസ് ട്രിപ്പ് റദ്ദാക്കിയതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഇന്നലത്തെ കളക്ഷനായ പതിനയ്യായിരത്തിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ യുവാക്കളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.