+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുത്തംകുഴി റോഡ് തകർന്നു തരിപ്പണമായി

കടുത്തുരുത്തി: റോഡ് തകർന്നു കുണ്ടും കുഴിയുമായതോടെ നാട്ടുകാർ ദുരിതത്തിൽ. കടുത്തുരുത്തി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെടുന്ന തത്തപ്പള്ളി ക്ഷേത്രത്തിന് സമീപത്തു കൂടി കടന്നു പോകുന്ന മുത്താംകുഴി റോഡാണ്
മുത്തംകുഴി റോഡ് തകർന്നു തരിപ്പണമായി
കടുത്തുരുത്തി: റോഡ് തകർന്നു കുണ്ടും കുഴിയുമായതോടെ നാട്ടുകാർ ദുരിതത്തിൽ. കടുത്തുരുത്തി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെടുന്ന തത്തപ്പള്ളി ക്ഷേത്രത്തിന് സമീപത്തു കൂടി കടന്നു പോകുന്ന മുത്താംകുഴി റോഡാണ് തകർന്നു കിടക്കുന്നത്. 400 മീറ്ററോളം ദൂരമുള്ള റോഡിന്റെ മുക്കാൽ ഭാഗവും ടാർ ചെയ്തതാണ്്. ശേഷിക്കുന്ന 100 മീറ്ററോളം ഭാഗമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. റോഡ് തകർന്നു കിടക്കുന്നതിനാൽ തത്തപ്പള്ളി വേണുഗോപാല ക്ഷേത്രത്തിലേക്ക് എത്തുന്നവർ സമീപത്തെ പറമ്പിൽ വാഹനങ്ങൾ നിർത്തിയിട്ടു ക്ഷേത്രത്തിലേക്കു നടക്കുകയാണ്. ടാറിംഗിനായി മുമ്പ് നടത്തിയ സോളിംഗ് തകർന്നതോടെ വലിയ മെറ്റൽ കഷണങ്ങൾ റോഡിൽ നിറഞ്ഞിരിക്കുകയാണ്.

ഇതുമൂലം ഇരുചക്ര വാഹനങ്ങൾക്കുപോലും ഇതുവഴി പോകാനാവാത്ത സ്‌ഥിതിയാണെന്നു നാട്ടുകാർ ചൂണ്ടികാണി ക്കുന്നു. മറ്റു മാർഗമില്ലാതെ ഇതുവഴി കുട്ടികളുമായി ഇരുചക്ര

വാഹനത്തിൽ സ്കൂളിൽ പോകുമ്പോൾ പലപ്പോഴും ബൈക്കുകൾ മറിഞ്ഞ് അപകടമുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. തകർന്നു കിടക്കുന്ന റോഡിൽ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാ ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.