+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയന്ത്രിക്കാനാളില്ല: പൊൻകുന്നം ടൗൺ ഗതാഗതക്കുരുക്കിൽ

പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ പോലീസിന്റെ സേവനം ഇല്ലാത്തതിനാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശബരിമല സീസൺ കഴിഞ്ഞതോടെയാണ് ഹോംഗാർഡിനെയും പോലീസിനെയും സ്റ്റാൻഡിൽ നിന്നു നീക്കിയത്. സമയം തെറ്റി വരു
നിയന്ത്രിക്കാനാളില്ല: പൊൻകുന്നം ടൗൺ  ഗതാഗതക്കുരുക്കിൽ
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ പോലീസിന്റെ സേവനം ഇല്ലാത്തതിനാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശബരിമല സീസൺ കഴിഞ്ഞതോടെയാണ് ഹോംഗാർഡിനെയും പോലീസിനെയും സ്റ്റാൻഡിൽ നിന്നു നീക്കിയത്.

സമയം തെറ്റി വരുന്നതും കൂടുതൽ സമയം ബസുകൾ സ്റ്റാൻഡിൽ പാർക്കു ചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാകുന്നു. പൊൻകുന്നം – പാലാ ചെയിൻ കെഎസ്ആർടിസി സർവീസ് ട്രിപ്പുകളുടെ എണ്ണം കൂട്ടിയതും സ്റ്റാൻഡിലെ തിരക്ക് വർധിക്കാൻ കാരണമായി. കൃത്യ സമയം പാലിക്കാതെ സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം അഞ്ചു മിനിറ്റിലധികം നിരവധി ബസുകൾ പഞ്ചായത്തിന്റെയും പോലീസ് മേധാവിയുടേയും ഉത്തരവുകൾ ലംഘിച്ച് പാർക്കു ചെയ്യുന്നതായി പരാതിയുണ്ട്.

സ്റ്റാൻഡിൽ ബസുകൾ നിറഞ്ഞ് കിടക്കുന്നതിനാൽ യഥാസമയം പല ബസുകൾക്കും കടന്നു പോകാൻ കഴിയാത്ത അവസ്‌ഥയാണ്. സ്റ്റാൻഡിൽ ബസുകൾ നിറഞ്ഞു കഴിഞ്ഞാൽ ദേശീയപാത 183ൽ കെവിഎംഎസ് ജംഗ്ഷൻ മുതൽ പോലീസ് സ്റ്റേഷനു മുൻവശം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കാഴ്ച നിത്യസംഭവമാണ്. ബസ് സ്റ്റാൻഡിൽ നിന്ന് മണിമലയിലേക്ക് പോകാൻ ഇറങ്ങുന്ന സമയത്തുതന്നെ ചിറക്കടവ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കയറി വരുമ്പോഴും ദേശീയപാത കുരുക്കിലാണ്. ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള സീബ്രാ ലൈനിൻ കൂടി കടന്നു പോകുന്നതിന് വഴിയാത്രക്കാർക്ക് സുരക്ഷയൊരുക്കാനും പോലീസിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയപാതയിലും ബസ് സ്റ്റാൻഡിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പോലീസും ചിറക്കടവ് പഞ്ചായത്തധികൃതരും അടിയന്തര നടപടിയെടുക്കണമെന്ന അവശ്യം ശക്‌തമായി