+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈവദാൻ സെന്റർ സമൂഹത്തിനുമാതൃക: നടി വത്സലാമേനോൻ

വടക്കഞ്ചേരി: അശരണരും അനാഥരുമായ സ്ത്രീകൾക്ക് സംരക്ഷണം നല്കുന്ന മംഗലംപാലത്തെ ദൈവദാൻ സെന്റർ സമൂഹത്തിനു മാതൃകയാണ് സിനിമാനടി വത്സലാമേനോൻ. സനേഹക്കൂട് എന്ന സിനിമയുടെ ഷൂട്ടിംഗിന് വടക്കഞ്ചേരിയിലെത്തിയപ്പോഴായിര
ദൈവദാൻ സെന്റർ സമൂഹത്തിനുമാതൃക: നടി വത്സലാമേനോൻ
വടക്കഞ്ചേരി: അശരണരും അനാഥരുമായ സ്ത്രീകൾക്ക് സംരക്ഷണം നല്കുന്ന മംഗലംപാലത്തെ ദൈവദാൻ സെന്റർ സമൂഹത്തിനു മാതൃകയാണ് സിനിമാനടി വത്സലാമേനോൻ. സനേഹക്കൂട് എന്ന സിനിമയുടെ ഷൂട്ടിംഗിന് വടക്കഞ്ചേരിയിലെത്തിയപ്പോഴായിരുന്നു അവർ ദൈവദാൻ സെന്ററിൽ സന്ദർശനം നടത്തിയത്.

ആരോരുമില്ലാത്തവരെ സ്നേഹിക്കുകയും പരിചരിക്കുകയും സംരക്ഷണം നല്കുകയും ചെയ്യുമ്പോഴാണ് ശരിയായ മനുഷ്യത്വപ്രവൃത്തിയാകുന്നതെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്മകൾ ഉണ്ടാകട്ടെയെന്നും അവർ ആശംസിച്ചു. 73–ാമത്തെ വയസിലും സിനിമയിൽ നില്ക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും അവർ പറഞ്ഞു.

വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്നതിനെതിരേയുള്ള പ്രമേയമാണ് സനേഹക്കൂട് എന്ന സിനിമ. വത്സലമേനോനു പുറമേ ഗീതു വിജയൻ, നീനാകുറുപ്പ്, ശിവജി ഗുരുവായൂർ, സാദിക്, വി.കെ.ശ്രീരാമൻ, കലാഭവൻ നാരായണൻകുട്ടി, മണികണ്ഠൻ, ഫിറോസ്, ബിന്ദു കൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കൾ.

വിനേഷ് കണ്ണാടി നിർമാണവും സുഭാഷ് ശിവ സംവിധാനവും നിർവഹിക്കും. അരുൺ കൃഷ്ണയാണ് കാമറ. വിജയ് യേശുദാസ്, സിത്താര, മധു ബാലകൃഷ്ണൻ എന്നിവരാണ് പാടിയിട്ടുള്ളത്.