+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രജിസ്ട്രേഷൻ ഇന്നും തുടരും

പാലക്കാട്: അനർട്ടിന്റെ മേൽക്കൂര സോളാർ കണക്ട് , സോളാർ സ്മാർട്ട് പദ്ധതികളിൽ ഉൾപ്പെട്ട രണ്ട്തരം സൗര വൈദ്യുതി നിലയങ്ങൾ വീടിന്റെ മേൽക്കൂരകളിൽ സ്‌ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ അനർട്ട് ജില്ലാ ഓഫീസിൽ ഇന്നും
രജിസ്ട്രേഷൻ ഇന്നും തുടരും
പാലക്കാട്: അനർട്ടിന്റെ മേൽക്കൂര സോളാർ കണക്ട് , സോളാർ സ്മാർട്ട് പദ്ധതികളിൽ ഉൾപ്പെട്ട രണ്ട്തരം സൗര വൈദ്യുതി നിലയങ്ങൾ വീടിന്റെ മേൽക്കൂരകളിൽ സ്‌ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ അനർട്ട് ജില്ലാ ഓഫീസിൽ ഇന്നും തുടരും.

രണ്ട് കിലോവാട്ട് മുതൽ 100 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങൾ സ്‌ഥാപിക്കുന്നതാണ് സോളാർ കണക്ട് പദ്ധതി. ഒരു കിലോവാട്ടിന് 70,000 രൂപയാണ് ചെലവ് . ഇതിന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ ധനസഹായമായി ഒരു കിലോവാട്ടിന് 29,700 രൂപ ലഭിക്കും.

സോളാർ സ്മാർട്ട് പദ്ധതിയിൽ ഒരു കിലോവാട്ട് മുതൽ അഞ്ച് കിലോവാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങൾ സ്‌ഥാപിക്കാം. ഒരു കിലോ വാട്ടിന് ഏകദേശം 1,50,000 രൂപ ചെലവ് വരും. കേന്ദ്ര–സംസ്‌ഥാന സർക്കാർ ധനസഹായം ഒരു കിലോവാട്ടിന് 67,500 രൂപ ലഭിക്കും. വീടുകൾക്ക് മൂന്ന് കിലോവാട്ട് വരെയും സ്‌ഥാപനങ്ങൾക്ക് അഞ്ച് കിലോവാട്ട് വരെയുമാണ് പരിധി. ആദ്യം രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്‌താക്കളെയാവും തെരഞ്ഞെടുക്കുക.വിശദവിവരം 0491 2504182 നമ്പറിൽ ലഭിക്കും. താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ (ആധാർ കാർഡ്) പകർപ്പ് സഹിതം അനർട്ട് ജില്ലാ ഓഫീസിൽ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം.